India vs Bangladesh ODI World Cup Match: ബംഗ്ലാദേശിന് ബാറ്റിങ്, ഷാക്കിബ് കളിക്കില്ല

വ്യാഴം, 19 ഒക്‌ടോബര്‍ 2023 (13:46 IST)
India vs Bangladesh ODI World Cup match: ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് ലഭിച്ച ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ പരുക്കിനെ തുടര്‍ന്ന് ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല. നജ്മുല്‍ ഹൊസൈന്‍ ഷാന്റോയാണ് പകരം ബംഗ്ലാദേശിനെ നയിക്കുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തിലെ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. മുഹമ്മദ് ഷമിക്ക് ഇന്നും അവസരമില്ല. 
 
ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍