Cricket worldcup 2023: ചെന്നൈ മേഘാവൃതം, ഇന്ത്യ- ഓസീസ് ലോകകപ്പ് ആവേശത്തിന് മഴ വില്ലനാകുമോ? കാലാവസ്ഥ റിപ്പോർട്ട് ഇങ്ങനെ

Webdunia
ഞായര്‍, 8 ഒക്‌ടോബര്‍ 2023 (09:45 IST)
ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് മഴ ഭീഷണിയാകുമെന്ന് ആശങ്ക. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിന് മുന്നോടിയായി സന്നാഹമത്സരങ്ങളില്‍ കളിക്കാതെയാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. ലോകകപ്പിന് മുന്നോടിയായി ഓസീസിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ വിജയിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.
 
അതേസമയം മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഗില്ലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനാകും നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങുക. അതേസമയം ലോകകപ്പ് ആവേശങ്ങള്‍ക്ക് മഴ വില്ലനാകുമോ എന്ന ആശങ്കയും ശക്തമാണ്. മത്സരദിവസം കൂടുതല്‍ സമയവും ആകാശം തെളിഞ്ഞിരിക്കുമെന്നും എന്നാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മത്സരം പൂര്‍ണ്ണമായും തടസ്സപ്പെടാന്‍ സാധ്യതയില്ലെന്നാണ് ഇത് കാണിക്കുന്നത്. പരമ്പരാഗതമായി സ്പിന്നിനെ തുണയ്ക്കുന്നതാണ് ചെന്നൈയിലെ പിച്ച്. ഈ സാഹചര്യത്തില്‍ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തിയേക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article