അഹമ്മദാബാദ് ടെസ്റ്റിൽ ടോസിടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി

വ്യാഴം, 9 മാര്‍ച്ച് 2023 (08:30 IST)
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ടോസ് ഇടുക ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാകുമെന്ന് റിപ്പോർട്ടുകൾ. അഹമ്മദാബാദിൽ നടക്കുന്ന നാലാം ടെസ്റ്റ് കാണുന്നതിനായി മോദിയും ഓസ്ട്രേലിയൻ പ്രസിഡൻ്റ് ആൻ്റണി അൽബനീസും എത്തുന്നുണ്ട്. കളി കാണുക മാത്രമല്ല. ടോസ് ചെയ്യുന്നതും മോദിയാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
 
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തണമെങ്കിൽ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. അതേസമയം പരമ്പര കൈവിടാതിരിക്കാനാകും ഓസീസ് ശ്രമിക്കുക. സ്റ്റീവ് സ്മിത്തിൻ്റെ നേതൃത്ത്വത്തിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച ഇലവൻ തന്നെയാകും ഇന്നും അണിനിരക്കുക. ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി എത്തിയേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍