പത്ത് മണിക്ക് ശേഷം ഉച്ചത്തിൽ സംസാരം വേണ്ട, ലൈറ്റ് അനുവദിക്കില്ല: റെയിൽവേയുടെ പുതിയ രാത്രിയാത്ര നിർദേശങ്ങൾ

ബുധന്‍, 8 മാര്‍ച്ച് 2023 (18:52 IST)
ട്രെയിനിലെ രാത്രിയാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ നൽകി റെയിൽവേ. രാത്രി 10 മണിക്ക് ശേഷം ഉച്ചത്തിൽ സംസാരിക്കാനോ ഇയർഫോണില്ലാതെ സംഗീതം ആസ്വദിക്കാനോ പാടില്ല. ഇക്കാര്യങ്ങൾ ടിടിഇ, കാറ്ററിംഗ് സ്റ്റാഫ്, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ പരിശോധിക്കണമെന്നും യാത്രക്കാർക്ക് ബോധവത്കരണം നൽകണമെന്നും നിർദേശത്തിൽ പറയുന്നു. ട്രെയിനിലെ രാത്രിയാത്ര സുഗമമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.
 
രാത്രി 10ന് ശേഷം നൈറ്റ് ലൈറ്റ് ഒഴികെ മറ്റ് ലൈറ്റുകൾ പാടുള്ളതല്ല
രാത്രി 10ന് ശേഷം ടിടിഇ പരിശോധനയ്ക്ക് എത്തരുത്
രാത്രി 10ന് ശേഷം ഓൺലൈൻ ഭക്ഷണം അനുവദിക്കില്ല, ഇ കാറ്ററിംഗ് ഉപയോഗിച്ച് ഭക്ഷണം മുൻകൂർ ഓർഡർ ചെയ്യാം
രാത്രി 10ന് ശേഷം മിഡിൽ ബർത്തിലെ സഹയാത്രികന് സീറ്റ് തുറന്ന് കിടക്കാൻ ലോവർ ബെർത്ത് യാത്രികർ അനുവദിക്കണം എന്നിവയാണ് പ്രധാനനിർദേശങ്ങൾ. നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍