India vs Australia 1st Test Scorecard: ജഡുവിന് മുന്നില്‍ അടിതെറ്റി വമ്പന്‍മാര്‍ വീണു, 177 ന് ഓള്‍ഔട്ട്; ഒന്നാം ഇന്നിങ്‌സില്‍ കുതിച്ച് ഇന്ത്യ

വ്യാഴം, 9 ഫെബ്രുവരി 2023 (16:30 IST)
India vs Australia, 1st Test: നാഗ്പൂര്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് വന്‍ തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് 177 റണ്‍സിന് ഓള്‍ഔട്ടായി. ഓസീസ് നിരയില്‍ രണ്ടക്കം കണ്ടത് നാല് പേര്‍ മാത്രം. 49 റണ്‍സ് നേടിയ ലബുഷാനെ ആണ് ടോപ് സ്‌കോറര്‍. സ്റ്റീവ് സ്മിത്ത് 37 റണ്‍സും അലക്‌സ് കാരി 36 റണ്‍സും നേടി. ടോസ് ലഭിച്ച ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 
 
അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ഓസ്‌ട്രേലിയയുടെ പതനം വേഗത്തിലാക്കിയത്. സ്റ്റീവ് സ്മിത്ത് അടക്കം അഞ്ച് നിര്‍ണായക വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്. രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകള്‍ നേടി. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. 
 
മറുപടി ബാറ്റിങ്ങില്‍ അതിവേഗം ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ചലിച്ചു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ 76-1 എന്ന നിലയിലാണ്. കെ.എല്‍.രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി നേടി ക്രീസിലുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍