കരുത്തോടെ ഇന്ത്യന്‍ ബോളര്‍മാര്‍; പ്രതിരോധം തീര്‍ത്ത് ഹേഡ് - അഡ്‌ലെയ്‌ഡില്‍ എന്തും സംഭവിക്കാം

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (14:40 IST)
ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ അഡ്‌ലെയ്‌ഡില്‍ ഓസ്‌ട്രേലിയയും തകരുന്നു. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന നിലയിലാണ് അതിഥേയര്‍. 61 റണ്‍സുമായി ട്രാവിസ് ഹെഡും മിച്ചല്‍ സ്‌റ്റാര്‍ക്കുമാണ് (8*) ക്രീസില്‍.

മൂന്നു വിക്കറ്റ് ശേഷിക്കെ ഇന്ത്യയേക്കാൾ 59 റൺസ് പിന്നിലാണ് ഓസ്ട്രേലിയ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 250 റൺസിൽ അവസാനിച്ചു.

127 റണ്‍സിനിടെ ആറു വിക്കറ്റ് നഷ്ടമായ ഓസീസിനെ കുറഞ്ഞ സ്‌കോറില്‍ നിന്ന് രക്ഷിച്ചത് ട്രാവിസ് ഹെഡാണ്. മറ്റാര്‍ക്കും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.

ആരോൺ ഫിഞ്ച് (പൂജ്യം), മാർക്കസ് ഹാരിസ് (26), ഉസ്മാൻ ഖവാജ (28), ഷോൺ മാർഷ് (രണ്ട്), പീറ്റർ ഹാൻഡ്സ്കോംബ് (34), ടിം പെയ്ൻ (അഞ്ച്), പാറ്റ് കമ്മിൻസ് (10) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്.
ഇന്ത്യയ്ക്കായി അശ്വിൻ മൂന്നും ഇഷാന്ത്, ബുമ്ര എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article