സന്നാഹ മത്സരത്തില്‍ ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും

Webdunia
ചൊവ്വ, 10 ഫെബ്രുവരി 2015 (10:29 IST)
ഇന്നു നടക്കുന്ന ലോകകപ്പ് സന്നാഹമത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. മുന്‍പ് നടന്ന സന്നാഹ മത്സരങ്ങളിലെല്ലാം ഇന്ത്യയുടെ പ്രകടനം വളരെ ദയനീയമായിരുന്നു. ബാറ്റിംഗിലും ബൌളിംഗിലും ഇന്ത്യയുടെ പ്രകടനം ഇന്ത്യന്‍ ടീം താളം കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണ്.

മറ്റ് സന്നാഹ മത്സരങ്ങളില്‍ പാക്കിസ്ഥാനും ഇംഗ്ളണ്ടും മികച്ച ജയം നേടി. പാക്കിസ്ഥാന്‍ മൂന്നു വിക്കറ്റിന് ബംഗ്ളാദേശിനെയും ഇംഗ്ളണ്ട് ഒമ്പത് വിക്കറ്റിന് വെസ്റ് ഇന്‍ഡീസിനേയുമാണ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശ് തമിം ഇക്ബാല്‍ (81) മഹമ്മദുള്ള (83) എന്നിവരുടെ മികവില്‍ 49.5 ഓവറില്‍ 246 റണ്‍സെടുത്ത്.  പിന്നീട് ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 48.1 ഓവറില്‍ ഏഴു വിക്കറ്റ് ഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഷക്കീബ് മക്സൂദിനാണ് (93 നോട്ടൌട്ട്) പാക്കിസ്ഥാന്റെ വിജയ ശില്പി.

ഇംഗ്ളണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത വെസ്റിന്‍ഡീസ് 29.3 ഓവറില്‍ 122 റണ്‍സിന്  പുറത്താകുകയായിരുന്നു. ലെന്‍ഡല്‍ സാമുവല്‍സ് (45) ആണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ക്രിസ് വോക്സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് കരീബിയന്‍സിനെ തകര്‍ത്തത്.മറുപടി ബാറ്റിംഗില്‍ ഇംഗ്ളണ്ട് മോയിന്‍ അലി (46)യുടെ വിക്കറ്റ് മാത്രം നഷ്ടമാക്കി 125 റണ്‍സ് നേടി വിജയം കൈവരിച്ചു. ഇയാന്‍ ബെല്‍ (35), ജയിംസ് ടെയ്ലര്‍ (25) എന്നിവര്‍ പുറത്താകാതെ നിന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.