ഗാലെയില്‍ ഹര്‍ഭജന്‍ തരിപ്പണമായി; ഭാജി യുഗം അവസാനിച്ചോ ?
വെള്ളി, 14 ഓഗസ്റ്റ് 2015 (18:31 IST)
ഇന്ത്യ ശ്രീലങ്ക ആദ്യ ടെസ്‌റ്റില്‍ ഇന്ത്യ ജയത്തിലേക്ക് നിങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം ടെസ്‌റ്റ് ടീമിലേക്ക് തിരികെയെത്തിയെ ഹര്‍ഭജന്‍ സിംഗിന് തിരിച്ചുവരവ് അറിയിക്കാന്‍ കഴിയാതെ പോയ ടെസ്‌റ്റാണ് കഴിഞ്ഞു പോകുന്നത്. സ്‌പിന്നര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തിലാണ് ഭാജി തകര്‍ന്ന് തരിപ്പണമായി പോയതെന്നാണ് നിരാശ പകരുന്നത്.
ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ആണ് മൂന്നാം ദിനം ഏറ്റവും നിറംമങ്ങിപ്പോയ ഇന്ത്യന്‍ ബോളര്‍. സ്പിന്നിന് അനുകൂലമായ പിച്ചില്‍ അശ്വിനും മിശ്രയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ഭജന് 1 വിക്കറ്റ് എടുക്കാന്‍ 17 ഓവറില്‍ 74 റണ്‍സ് വിട്ടുകൊടുക്കേണ്ടിവന്നു. ഒന്നാം ഇന്നിംഗ്‌സില്‍ അശ്വിന്‍ ആറും മിശ്ര രണ്ടും വിക്കറ്റ് എടുത്തപ്പോള്‍ ഹര്‍ഭജന് വിക്കറ്റേ വീഴ്ത്താനായില്ല.
മഹേന്ദ്ര സിംഗ് ധോണി ടെസ്‌റ്റ് നായക സ്ഥാനം ഒഴിഞ്ഞതോടെയാണ് ടെസ്‌റ്റ് ടീമിലേക്ക് നീണ്ട ഇടവേളയ്‌ക്ക് ശേഷം ഹര്‍ഭജന്‍ സിംഗ് തിരിച്ചെത്തിയത്. സ്‌പിന്‍ ബോളിംഗിന് അനുകൂലമായ പിച്ചില്‍ പ്രതീക്ഷയ്ക്കൊത്ത മികവ് പുലര്‍ത്താന്‍ കഴിയാതിരുന്ന ഭാജി ബാറ്റിംഗിലും പരാജയപ്പെടുകയായിരുന്നു.