കോഹ്‌ലിയെ ഓര്‍ത്ത് ടെന്‍‌ഷനടിച്ചു; സ്റ്റെയ്‌ന് പനി പിടിച്ചു

Webdunia
വ്യാഴം, 19 ഫെബ്രുവരി 2015 (12:59 IST)
ഞായറാഴ്‌ച ഇന്ത്യക്കെതിരെ അങ്കത്തിന് ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയെ നിരാശയിലാഴ്‌ത്തി അവരുടെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌ന് പനി. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയേയും, വിരാട് കോഹ്‌ലിയേയും എങ്ങനെ പ്രതിരോധിക്കാം എന്ന ആശയക്കുഴപ്പത്തിനിടെയാണ് ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളര്‍ക്ക് പനി പിടിച്ചത്.

സ്റ്റെയ്‌ന് പനിയാണെന്ന വിവരം അറിഞ്ഞ് ഏറ്റവും കൂടുതല്‍ ആശ്വസിക്കുക ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരായിരിക്കും. സ്റ്റെയ്‌ന്‍ ഇല്ലാത്ത സാഹചര്യത്തില്‍ മോണി മോര്‍ക്കലാണ് ഇന്ത്യയെ ഭയപ്പെടുത്തുന്നത്. സ്‌റ്റെയില്‍ ഇല്ലാത്ത പക്ഷം മോര്‍ക്കലിനെ മാത്രം ആശ്രയിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌പിന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇല്ലാത്തതും വെല്ലുവിളിയാണ്.

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് സ്റ്റെയ്ന്‍. 97 ഏകദിന മത്സരങ്ങളില്‍ നിന്നായി 152 വിക്കറ്റുകളുണ്ട് സ്റ്റെയ്‌നിന്റെ പക്കല്‍. ഞായറാഴ്ചയാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടം. എന്നാല്‍ 2011 ലോകകപ്പില്‍ മികച്ച സ്കോര്‍ നേടിയിട്ടും പരാജയപ്പെട്ടത് ടീം ഇന്ത്യയെ തളാര്‍ത്തുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.