എതിരാളി ദക്ഷിണാഫ്രിക്കയായതു കൊണ്ട് ഇത് മാന്ത്രികവിദ്യയൊന്നുമല്ല, ജയിക്കാനുറച്ചുള്ള കോഹ്‌ലിയുടെ ഒരു നിര്‍ദേശമാണിത്
നിര്‍ണായകമായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ എങ്ങനെ ജയിക്കാമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍.
ക്വാര്‍ട്ടര്‍ഫൈനലിന് തുല്യമായ ഒരു നോക്കൗട്ട് പോരാട്ടമായിരിക്കും ഞായറാഴ്‌ചത്തേതെന്ന് വ്യക്തമായതിനാല്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി സഹതാരങ്ങള്‍ക്ക് ഒരു നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നാല്‍ പതിവായി നേടുന്നതില്‍ നിന്ന് 20 റണ്‍സ് അധികമായി നേടണം. ബാറ്റ്‌സ്‌മാന്മാര്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ജയിക്കാന്‍ സാധിക്കുമെന്നാണ് കോഹ്‌ലി വ്യക്തമാക്കിയിരിക്കുന്നത്.
ഞായറാഴ്‌ചത്തെ മല്‍സരം ആവേശകരമായിരിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ബാറ്റ്‌സ്‌മാന്‍മാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കോഹ്‌ലി പറഞ്ഞു. നാളത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ സെമിയിലെത്തുമെന്നതിനാല്‍ കളി കടു കട്ടിയാകുമെന്നുറപ്പാണ്.