ഫിയർലെസ് ക്രിക്കറ്റ് കളിക്കു, 20 ഓവറും അടിച്ചു തകർക്കു, ഇന്ത്യയ്ക്ക് ഉപദേശവുമായി ഇംഗ്ലണ്ട് നായകൻ

വ്യാഴം, 17 നവം‌ബര്‍ 2022 (15:42 IST)
ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനോടേറ്റ ദയനീയമായ തോൽവിയുടെ ക്ഷീണത്തിൽ നിൽക്കുന്ന ഇന്ത്യൻ ടീമിന് ഉപദേശവുമായി മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. ഐസിസി ടൂർണമെൻ്റുകളിൽ വിജയം നേടണമെങ്കിൽ ഫിയർലെസ് ക്രിക്കറ്റായിരിക്കണം ഇന്ത്യ കളിക്കേണ്ടതെന്നും ടി20 ലോകകപ്പ് സെമിയിൽ ഡിഫൻസീവായ രീതിയാണ് ഇന്ത്യ സ്വീകരിച്ചതെന്നും നാസർ ഹുസൈൻ പറഞ്ഞു.
 
ഇന്ത്യൻ ടീമിലേക്ക് കൂടുതൽ യുവതാരങ്ങൾ കടന്നുവരേണ്ടിയിരിക്കുന്നു. കളിക്കാർ മോശമായതല്ല പ്രശ്നം. അവരുടെ ചിന്താഗതിയാണ് ഇന്ത്യൻ ടീമിൻ്റെ പ്രധാനപ്രശ്നം. അത് മാറ്റിയെടുത്താൽ മാത്രമെ കാര്യമുള്ളു.കെയർ ഫ്രീ ക്രിക്കറ്റ് കളിക്കണമെങ്കിൽ ഓയ്ൻ മോർഗനെ പോലുള്ളാാളുകളെയാണ് ഇന്ത്യയ്ക്ക് ആവശ്യം.
 
ആകെ 20 ഓവറുകളാണ് ഒരു ഇന്നിങ്ങ്സിൽ ഉള്ളത്. ഈ 20 ഓവർ പരമാവധി തകർത്ത് കളിക്കാനാണ് ശ്രമിക്കേണ്ടത്. ഐപിഎല്ലിൽ എങ്ങനെയാണ് അഗ്രസീവ് ക്രിക്കറ്റ് കളിക്കുന്നത് അതുപോലെ രാജ്യാന്തര ക്രിക്കറ്റിലും കളിക്കുക. മറ്റ് ബഹളങ്ങളെ പറ്റി അസ്വസ്ഥരാകേണ്ട കാര്യമില്ല. നാസ്സർ ഹുസൈൻ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍