പാകിസ്ഥാനെ തരിപ്പണമാക്കിയ ടീം ഇന്ത്യക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

ഞായര്‍, 20 മാര്‍ച്ച് 2016 (00:10 IST)
ട്വന്റി-20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ടീം ഇന്ത്യക്ക് അഭിനന്ദനം നല്‍കിയത്. 119 റൺസ് വിജയലക്ഷ്യവുമായിറങ്ങി 23 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട് സമ്മർദ്ദത്തിലായ ഇന്ത്യയെ രക്ഷിച്ചത് ഉപനായകൻ വിരാട് കോഹ്‌ലിയുടെ (37 പന്തിൽ 55) അർധസെഞ്ചുറിയാണ് ജയം സാമ്മാനിച്ചത്. സമ്മർദ്ദഘട്ടത്തിൽ യുവരാജ് സിംഗുമൊത്ത് (23 പന്തിൽ 24) കോഹ്‌ലി കൂട്ടിച്ചേർത്ത 61 റൺസാണ് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്.

ഇതോടെ രണ്ട് മൽസരങ്ങളിൽ നിന്ന് രണ്ടു പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി. പാകിസ്ഥാനും രണ്ടു പോയിന്റാണെങ്കിലും റൺറേറ്റിൽ അവർ രണ്ടാം സ്ഥാനത്തെത്തി. രണ്ട് കളികളും വിജയിച്ച് ന്യൂസീലൻഡാണ് ഗ്രൂപ്പിൽ ഒന്നാമത്. സ്കോർ: പാകിസ്ഥാൻ 18 ഓവറിൽ അഞ്ചിന് 118. ഇന്ത്യ 15.5 ഓവറിൽ നാലിന് 119.

വെബ്ദുനിയ വായിക്കുക