ഇന്ത്യ പാക് ക്രിക്കറ്റ് മത്സരമോ ?; പാകിസ്ഥാനെ ഞെട്ടിക്കുന്ന മറുപടിയുമായി ഗംഭീർ

ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (18:56 IST)
അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാന്‍ അവസാനിപ്പിക്കാത്തിടത്തോളം കാലം അവരുമായി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് ഇന്ത്യൻ താരം ഗൗതം ഗംഭീർ.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങളേക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. കായില മത്സരങ്ങളേക്കാള്‍ വലുത് ഇന്ത്യയിലെ ജനങ്ങളുടെ ജീവനും സുരക്ഷയുമാണെന്നും ഗംഭീര്‍ പറഞ്ഞു.

സ്പോർട്സും രാഷ്ട്രീയവും രണ്ടാണെന്നു വാദിക്കുന്നവർ ഒരിക്കലെങ്കിലും സൈനികരുടെ പക്ഷത്തുനിന്നു ചിന്തിച്ചു നോക്കണം. നമ്മുടെ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ വ്യക്തത കൈവരുന്നതുവരെ ക്രിക്കറ്റ് മാത്രമല്ല പാകിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്നും ഇന്ത്യന്‍ താരം പറഞ്ഞു.

എസി മുറികളിലിരുന്നുകൊണ്ട് ക്രിക്കറ്റിനെയും ബോളിവുഡിനെയും രാഷ്ട്രീയത്തോടു കൂട്ടിച്ചേർക്കരുതെന്നു പറയുന്നവരെ ഇന്ത്യക്കാരായി കണക്കാക്കാൻ സാധിക്കില്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ പാകിസ്ഥാന്‍ ബന്ധം താറുമാറായിരിക്കുന്ന സമയത്താണ് ഗംഭീര്‍ ശക്തമായ പ്രതികരണവുമായി രംഗത്തു വന്നത്.

വെബ്ദുനിയ വായിക്കുക