ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. ഒടുവിൽ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 43 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 245 റണ്‍സ് എന്ന നിലയിലാണ്. സുരേഷ് റെയ്‌ന (51*), വിരാട് കോഹ്‌ലി (101*) എന്നിവരാണ് ക്രീസില്‍.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാക് ബൌളിംഗിനെ സമര്‍ദ്ദമായി നേരിട്ട് തുടങ്ങിയ ഓപ്പണര്‍മാരായ രോഹിത് ശർമയും ശിഖര്‍ ധവാനും തുടങ്ങിയത്.
എന്നാല്‍ എട്ടാം ഓവറില്‍ സ്കോര്‍ 34 എന്ന അവസ്ഥയില്‍ നില്‍ക്കെ സോഹൈല്‍ ഖാന്റെ പന്തില്‍ മിസ്‌ബ ഉള്‍ ഹഖ് പിടികൂടി രോഹിത് (15) പുറത്താകുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി ആക്രമണത്തില്‍ നിന്ന് പിന്‍വലിഞ്ഞ് താളം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു.
പതിവിന് വിപരീതമായി ബൌണ്ടറികള്‍ ഒഴിവാക്കി സിംഗിളുകള്‍ കണ്ടെത്തിയ കോഹ്‌ലി താളം കണ്ടെത്തുകയായിരുന്നു. അതേസമയം മറുവശത്ത് ധവാന്‍ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇതിനിടെയില്‍ കോഹ്‌ലി നല്‍കിയ ക്യാച്ച് പാക് ഫീല്‍ഡര്‍മാര്‍ വിട്ടുകളയുകയും ചെയ്യുകയായിരുന്നു. എന്നാല്‍ സ്‌കേര്‍ 163 നില്‍ക്കെ ധവാന്‍ ഇല്ലാത്ത റണ്ണിനായി ക്രീസ് വിട്ടിറങ്ങുകയും റണ്‍ ഔട്ടാകുകയുമായിരുന്നു. 129 റണ്‍സിന്റെ കൂട്ട്കെട്ട് ഉണ്ടാക്കിയശേഷമാണ് ധവാന്‍-കോഹ്‌ലി സംഖ്യം പിരിഞ്ഞത്. ഇന്ത്യന്‍ നിരയില്‍ രണ്ട് സ്പിന്നര്‍മാരും മൂന്നു പേസര്‍മാരും കളിക്കുന്നുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.