ഏഷ്യാകപ്പ്: ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകില്ല, നിലപാട് വ്യക്തമാക്കി ബിസിസിഐ

Webdunia
ബുധന്‍, 12 ജൂലൈ 2023 (18:48 IST)
അടുത്ത മാസം തുടങ്ങേണ്ട ഏഷ്യാകപ്പ് ടൂര്‍ണമെന്റ് നേരത്തെ നിശ്ചയിച്ച പ്രകാരം ഹൈബ്രിഡ് മോഡലില്‍ തന്നെ നടത്താന്‍ തീരുമാനം. നാല് മത്സരങ്ങള്‍ പാകിസ്ഥാനിലും ശേഷിക്കുന്ന മത്സരങ്ങള്‍ ശ്രീലങ്കയിലുമാകും നടക്കുക. നാളെ നടക്കുന്ന ഐസിസി യോഗത്തിന് മുന്നോടിയായി ബിസിസിഐ സെക്രട്ടറി ജയ് ഷായും പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി സാക്ക അഷ്‌റഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഏഷ്യാകപ്പ് ഹൈബ്രിഡ് മോഡലില്‍ തന്നെ നടത്താന്‍ ധാരണയായത്.
 
ഏഷ്യാകപ്പില്‍ കളിക്കാന്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് വന്നില്ലെങ്കില്‍ ലോകകപ്പില്‍ കളിക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിലപാട് മാറ്റിയതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് പോകുന്ന കാര്യം ഒരിക്കലും ഉണ്ടാവാന്‍ പോകുന്നില്ലെന്നും സാക്ക അഷ്‌റഫുമായുള്ള കൂടിക്കാഴ്ചയില്‍ ഏഷ്യാകപ്പ് ഷെഡ്യൂള്‍ മാത്രമാണ് ചര്‍ച്ചയായതെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാകും ഏഷ്യാകപ്പ് മത്സരങ്ങള്‍ നടക്കുക. ഏഷ്യാകപ്പിന്റെ ഔദ്യോഗിക മത്സരക്രമം ഈ വെള്ളിയാഴ്ച പുറത്തുവിടുമെന്നാണ് കരുതുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article