ഗൗതം ഗംഭീര്‍ കളിക്കുമോ, ഇല്ലയോ ?; ഒടുവില്‍ കോഹ്‌ലി അത് വ്യക്തമാക്കി

Webdunia
വെള്ളി, 7 ഒക്‌ടോബര്‍ 2016 (16:17 IST)
രണ്ടുവര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ച ഗൗതം ഗംഭീര്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്‌റ്റില്‍ കളിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഓപ്പണറുടെ റോളിലായിരിക്കും ഗംഭീര്‍ ഇറങ്ങുകയെന്നും വാര്‍ത്ത സമ്മേളനത്തില്‍ വിരാട് വ്യക്തമാക്കി.

നാളെ മുതല്‍ ഇന്‍ഡോറിലാണ് ഇന്ത്യ ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ഈ മത്സരത്തില്‍ ഗംഭീര്‍ കളിക്കുമെന്ന് ഇപ്പോള്‍ ഉറപ്പാകുകയും ചെയ്‌തു.

പരുക്കേറ്റ ലോകേഷ് രാഹുലിന് പകരം കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇടംപിടിച്ചിരുന്നുവെങ്കിലും ഗംഭീറിന് കളിക്കാനായിരുന്നില്ല. ധവാനാണ് ഗംഭീറിന് പകരം ടീം ഇന്ത്യയില്‍ സ്ഥാനം പിടിച്ചത്.
Next Article