ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ടീമിലേക്ക് ഏകദിന സ്പെഷ്യലിസ്റ്റ് സുരേഷ് റെയ്‌ന, അമിത് മിശ്ര, ഹാർദിക് പാണ്ഡ്യ എന്നിവര്‍ തിരിച്ചെത്തി. ഒക്ടോബർ 16 മുതലാണ് ഏകദിന പരമ്പരയ്‌ക്ക് തുടക്കമാകുക.
അഞ്ചു മൽസരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ നിന്ന് സ്‌പിന്നര്‍മാരായ ആർ അശ്വിനെയും രവീന്ദ്ര ജഡേജയേയും ഒഴിവാക്കി. പേസര്‍ മുഹമ്മദ് ഷാമിക്കും വിശ്രമം അനുവദിച്ചു. വരും മാസങ്ങളില്‍ ഓസ്ട്രേലിയ, ബംഗ്ലദേശ്, ഇംഗ്ലണ്ട് എന്നിവർക്കെതിരായ പരമ്പരകള്‍ കളിക്കേണ്ടതിലാണ് മൂവരെയും ഒഴിവാക്കിയത്.