ടി20 ലോകകപ്പ് സെമിയിൽ തോറ്റ് പുറത്തായതിന് പിന്നാലെ അടുത്ത പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിൽ കളിച്ച സീനിയർ താരങ്ങൾക്ക് വിശ്രമമനുവദിച്ചിട്ടുള്ള പരമ്പരയിൽ യുവതാരങ്ങളാകും ഇന്ത്യയ്ക്ക് വേണ്ടി അണിനിരക്കുക. ഹാർദ്ദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഉൾപ്പെട്ടിട്ടുണ്ട്.
മത്സരത്തിൻ്റെ സംപ്രേക്ഷണം സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ മാത്രമായിരിക്കും ലഭ്യമാവുക. ഇതാദ്യമായാണ് ആമസോൺ പ്രൈമിൽ ഇന്ത്യയുടെ മത്സരങ്ങൾ ലൈവ് സ്ട്രീം ചെയ്യുന്നത്.ഇഷ്ടഭാഷയിൽ മത്സരം കാണാനും റാപ്പിഡ് രീ ക്യാപ് ആയി പ്രസക്തഭാഗങ്ങൾ വീണ്ടും കാണാനും ലൈവ് സ്ട്രീമിങ്ങിൽ സൗകര്യമുണ്ടാകും. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ലഭ്യമാകും.