ഇന്ന് തോറ്റ് പരമ്പര വിജയത്തെ അവസാന മത്സരത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ധോണിയ്ക്ക് താത്പര്യം ഉണ്ടാകില്ല. ഇക്കാലമത്രയായിട്ടും ഇന്ത്യന്‍ മണ്ണില്‍ ഒരു ഏകദിന പരമ്പര നേടാന്‍ സാധിച്ചിട്ടില്ലെന്ന് നാണക്കേട് തീര്‍ക്കാനായിരിക്കും ന്യൂസീലന്‍ഡ് ശ്രമിക്കുക. അതുകൊണ്ടു തന്നെ മികച്ച മത്സരമായിരിക്കും റാഞ്ചിയില്‍ നടക്കുക.
പരമ്പരയില്‍ 2-1 ന് മുന്നിലാണ് ഇന്ത്യ. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തം. അതുകൊണ്ട് തന്നെ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യത ഇല്ല. മൊഹാലി ഏകദിനത്തിൽ ബാറ്റിങ് ഓർഡറിൽ സ്വയം മുന്നോട്ടുവന്ന ധോണി 91 പന്തുകളിൽ നേടിയ 80 റൺസും ധോണി–കോഹ്‌ലി കൂട്ടുകെട്ടിന്റെ തകർപ്പൻ പ്രകടനവുമായിരുന്നു വിജയത്തിന്റെ അടിസ്ഥാനം.