ഇങ്ങോട്ടെറിയുമ്പോൾ നിങ്ങളോർത്തില്ല ഞങ്ങളുടെ അടുത്തും സ്പിന്നർമാരുണ്ടെന്ന്, ഇന്ത്യയെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്

Webdunia
വ്യാഴം, 25 ഫെബ്രുവരി 2021 (17:06 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ലീഡ് ഉയർത്താനിറങ്ങിയ ഇന്ത്യയ്‌ക്ക് നിരാശ. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 112 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യയ്‌ക്ക് ഒന്നാം ഇന്നിങ്സിൽ 145 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 66 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
 
നേരത്തെ ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ അക്ഷർ പട്ടേലിന്റെ 6 വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ 112 റൺസിന് പുറത്താക്കിയിരുന്നു. 3ന് 99 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് 46 റൺസെടുക്കുന്നതിനിടെ ശേഷിച്ച 7 വിക്കറ്റുകളും നഷ്ടമായി. അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ ജോ റൂട്ടാണ് മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്. ജാക്ക് ലീച്ച് നാലും ആർച്ചർ ഒരു വിക്കറ്റും വീഴ്‌ത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article