' ലോകത്തില ഏറ്റവും മികച്ച ബൌളര്‍ ആന്‍ഡേഴ്‌സണ്‍ ‍'

Webdunia
വെള്ളി, 15 ഓഗസ്റ്റ് 2014 (15:09 IST)
നിലവിലെ ഏറ്റവും മികച്ച ബൌളര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണെന്ന് ഇംഗ്ളണ്ട് ടീം നായകന്‍ അലിസ്റ്റര്‍ കുക്ക്. ഇന്ത്യയുമായുളള പരമ്പരയില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ആന്‍ഡേഴ്‌സണ്‍ മികച്ച രീതിയിലാണ് ബൌള്‍ ചെയ്‌തതെന്നും കുക്ക് പറഞ്ഞു.

ഇന്ത്യയ്ക്ക് എതിരെയുളള അഞ്ചാം ടെസ്റ്റിന് തയ്യാറെടുക്കവേയാണ് ആന്‍ഡേഴ്‌സനെ കുക്ക് അഭിനന്തിച്ചത്. അതേസമയം മികച്ച രീതിയില്‍ പന്തെറിയുന്ന ആന്‍ഡേഴ്‌സണ്‍ ഫീല്‍ഡ് ചെയ്യുന്നതിലും കേമനാണെന്ന് ഇന്ത്യന്‍ നായകന്‍ ധോണിയും പറഞ്ഞു.

ഇംഗ്ളണ്ടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇതിഹാസ താരം ഇയാന്‍ ബോതത്തിന്റെ വിക്കറ്റ് നേട്ടത്തിനൊപ്പം എത്താന്‍ ആന്‍ഡേഴ്‌സന് ഇനി ഏഴു വിക്കറ്റ്കൂടി മതി. ടെസ്റ്റ് ക്രിക്കറ്റില്‍ 376 വിക്കറ്റുകള്‍ ആന്‍ഡേഴ്‌സന്‍ വീഴ്ത്തിയിട്ടുണ്ട്.