ബിര്‍മിങ്ഹാമില്‍ ഇന്ന് 'കുട്ടിക്കളി'

Webdunia
ഞായര്‍, 7 സെപ്‌റ്റംബര്‍ 2014 (14:15 IST)
ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ഏക ട്വന്‍റി20 മത്സരം ഇന്ന് ബിര്‍മിങ്ഹാമില്‍ നടക്കും. തുടര്‍ച്ചയായി മൂന്ന് ജയത്തോടെ ഇന്ത്യ ഏകദിന പരമ്പര പിടിച്ചെങ്കിലും ജോറൂട്ടിന്റെ മികവില്‍ അവസാന മത്സരം ജയിച്ചിരുന്നു. ഇന്നത്തെ കളി ജയിച്ച് അഭിമാനം തിരിച്ചു പിടിക്കാനാണ് ഇംഗ്ളണ്ടിന്റെ ശൃമം.

വിരാട് കോഹ്ലി യഥാര്‍ഥ ഫോമിലേക്കുയരാത്തതാണ് ഇന്ത്യയുടെ പ്രശ്‌നം. എന്നാല്‍ സുരേഷ് റെയ്നക്ക് പുറമെ അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍ തുടങ്ങിയ യുവതാരങ്ങള്‍ കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച ഫോം കാഴ്ച വെച്ചത് ക്യാപ്റ്റന്‍ ധോണിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ബൌളിംഗില്‍ പേസര്‍മാരുടെ പ്രകടനം ധോണിക്ക് തികഞ്ഞ ആത്മവിശ്വാസം നല്‍കുന്നുണ്ട്. മുഹമ്മദ് ഷമിയും ഭുവനേശ്വര്‍കുമാറും മികച്ച ഫോമിലാണ്.

ബാറ്റിങ്ങിലും ബൌളിംഗിലും ഒരു പോലെ തിളങ്ങുന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ മറ്റൊരു കരുത്ത്. മലയാളിതാരം സഞ്ജുവിനെ ഇന്നും കളിപ്പിക്കാനുള്ള സാധ്യത കുറവാണ്. ഇംഗ്ളീഷ് ടീമില്‍ ടിം ബ്രസ്നന്‍, രവി ബൊപ്പാര, ജെയിംസ് ടെയ്ലര്‍ എന്നിവര്‍ കൂടി എത്തുന്നതോടെ ടീം ശക്തമാകും. ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ മികച്ച പ്രകടനംതന്നെ പുറത്തെടുക്കുമെന്നാണ് ഇംഗ്ളീഷുകാരുടെ പ്രതീക്ഷ.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.