ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനം; ആദ്യമത്സരം ഉപേക്ഷിച്ചു

Webdunia
തിങ്കള്‍, 25 ഓഗസ്റ്റ് 2014 (20:30 IST)
കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യമത്സരം ഉപേക്ഷിച്ചു. രാത്രിയും രാവിലെയും കനത്ത മഴ തുടര്‍ന്നതോടെ ഒരു പന്തുപോലും എറിയാനാവാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

ഇന്ത്യന്‍ സമയം 3 മണിക്ക്‌ ആരംഭിക്കേണ്ടിയിരുന്ന മത്സരമാണ്‌ ഉപേക്ഷിച്ചത്. ബ്രിസ്‌റ്റോളിലാണ്‌ പരമ്പരയിലെ ആദ്യ ഏകദിനം നടക്കുന്നത്‌. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം 27നാണ്.

ഇംഗ്ലണ്ട്‌ പര്യടനത്തില്‍ ഏകദിന പരമ്പരയ്‌ക്ക് പുറമെ ഒരു 20 ട്വന്റി മത്സരം കൂടി ബാക്കിയുണ്ട്‌. ടെസ്‌റ്റില്‍ ആതിഥേയരോട്‌ (1-3)-ന്‌ പരാജയപ്പെട്ട ഇന്ത്യക്ക്‌ ഏകദിന പരമ്പരയില്‍ വിജയം അനിവാര്യമാണ്‌.