രണ്ടാം ഏകദിനത്തിലും ഇന്ത്യയെ നാണംകെടുത്തി ബംഗ്ലാദേശ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ബാംഗ്ലാദേശ് 6 വിക്കറ്റിനാണ് ഇന്ത്യയെ തോല്‍പ്പിച്ചു. ഇന്ത്യ 45 ഓവറില്‍ 200 റണ്ണിന് ഓള്‍ഔട്ടാകുകയായിരുന്നു. ആറ് വിക്കറ്റുകൾ കൊയ്ത നവാഗതക്കാരന്‍ മുസ്തഫിസുര്‍ റഹ്മാനാണ് ഇന്ത്യയെ തകര്‍ത്തത്.
ഇന്ത്യ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം 54 പന്ത് ബാക്കി നിൽക്കെ ആതിഥേയർ മറികടക്കുകയായിരുന്നു. മഴനിയമം അനുസരിച്ചാണ് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 47 ഓവറില്‍ 199 റണ്ണായി പുനര്‍നിര്‍ണയിച്ചത്. 38 ഓവറില്‍ അവര്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഷാക്കിബ് അല്‍ ഹസ്സന്‍ 62 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത് ടോപ്‌സ്‌കോററായി. ലിറ്റണ്‍ ദാസ് 36 ഉം മുഷ്ഫിഖുര്‍ റഹിം 31 ഉം റണ്‍സെടുത്തു. സാബ്ബിര്‍ റഹ്മാന്‍ 22 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
മഴ തടസ്സപ്പെടുത്തിയ രണ്ടാം ഏകദിനത്തിൽ ശിഖർ ധവനും(53) ക്യാപ്റ്റൻ എം.എസ്.ധോണി(47)യ്ക്കും സുരേഷ് റെയ്നയ്ക്കും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. വിരാട് കോഹ്‌ലി (23), സുരേഷ് റെയ്‌ന (34), രോഹിത് ശര്‍മ (0), അംബാട്ടി റായിഡു (0), പിന്നീട് ആര്‍ അശ്വിനും അക്‌സര്‍ പട്ടേലും മടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ പരിതാപകരമായ അവസ്ഥയിലെത്തുകയായിരുന്നു. ഏകദിനത്തിൽ ഇന്ത്യക്കെതിരെ ബംഗ്ളാദേശ് നേടുന്ന അഞ്ചാം ജയമാണിത്. ബംഗ്ലാദേശ് ടീം നേടുന്ന തുടർച്ചയായ പത്താം ജയവും.