സ്‌മിത്ത് അടിച്ചു തകര്‍ക്കുമ്പോള്‍ കോഹ്‌ലിയുടെ പരുക്ക് ഇന്ത്യക്ക് നാശം വിതയ്‌ക്കുമോ ?; ബിസിസിഐ സത്യം പറഞ്ഞു
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ വലതു ചുമലില്‍ പരുക്കേറ്റ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ബിസിസിഐ.
കോഹ്‌ലിയുടെ പരുക്ക് ഗുരുതരമല്ല. മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ അദ്ദേഹം കളിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.
ടെസ്‌റ്റിന്റെ ആദ്യ ദിനത്തില്‍ ഉച്ചയ്ക്കുശേഷം കളി പുനരാരംഭിച്ചപ്പോഴായിരുന്നു കോഹ്‌ലിക്ക് പരുക്കേറ്റത്. പീറ്റർ ഹാൻസ്കോമ്പിന്റെ ബൗണ്ടറി തടയാന്‍ ശ്രമിക്കുന്നതിടെ വലതു ചുമൽ ഇടിച്ചു വീഴുകയായിരുന്നു.
അതേസമയം, ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ പിടിമുറുക്കി. ക്യാപ്‌റ്റം സ്‌റ്റീവ് സ്‌മിത്തിന്റെ സെഞ്ചുറിയുടെ കരുത്തില്‍ വമ്പന്‍ സ്‌കോറിലേക്ക് നീങ്ങുകയാണ് സന്ദര്‍ശകര്‍.