ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യ പൊരുതുന്നു. അവസാന വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന നിലയിലാണ്. 39 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലിയും ഒന്‍പത് റണ്ണുമായി അജങ്ക്യാ രഹാന ഇപ്പോള്‍ ക്രീസില്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 172 റണ്‍സു കൂടി വേണം.
തലേ ദിവസത്തെ സ്കോറായ 251 റണ്‍സെന്നെ അവസ്ഥയില്‍ ഓസ്ട്രേലിയ ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 348 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ തിരിച്ചടി നേരിടുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ലോകേഷ് രാഹുല്‍ (16) നാഥന്‍ ലിയോണിന് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. വാര്‍ണര്‍ പിടിച്ചാണ് അദ്ദെഹം പുറത്തായത്.
തുടര്‍ന്ന് ക്രീസില്‍ എത്തിയ രോഹിത് ശര്‍മ്മ മുരളി വിജയിമായി ചേര്‍ന്ന് താളം കണ്ടെത്തുകയായിരുന്നു. 56 റണ്‍സിന്റെ കൂട്ട്ക്കെട്ട് ഉണ്ടാക്കിയ ശേഷമാണ് രോഹിത് മടങ്ങിയത്. വാട്ട്സണ്‍ന്റെ പന്തില്‍ സ്മിത്ത് പിടിച്ചാണ് രോഹിത് കൂടാരം കയറിയത്. തുടര്‍ന്നെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മുരളി വിജയിമായി ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ട് നയിക്കുകയായിരുന്നു. തുടര്‍ന്ന് (80) റണ്‍സ് നേടിയ മുരളി വിജയ് പുറത്താകുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.