ഇന്ത്യ-ഓസ്ട്രേലിയ സെമി: സിഡ്‌നിയില്‍ ബാറ്റിംഗ് പിച്ചെന്ന് സൂചന
ബുധന്‍, 25 മാര്‍ച്ച് 2015 (13:03 IST)
ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനലിനു തയാറാക്കുന്ന പിച്ച് ബാറ്റിംഗിനെ തുണയ്‌ക്കുന്നതാണെന്ന് റിപ്പോര്‍ട്ട്. പിച്ചില്‍ പുല്ലിന്‍റെ സാന്നിധ്യം കാര്യമായ തോതില്‍ ഇല്ലെങ്കിലും ആദ്യംബാറ്റുചെയ്യുന്ന ടീം മികച്ച സ്കോര്‍ കണ്ടെത്തുമെന്നാണ് സൂചന. അതേസമയം രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ പിച്ചസ് ആന്‍ഡ് ഗ്രൗണ്ട്സ് കമ്മിറ്റി തലവന്‍ ആന്‍ഡി അറ്റ്കിന്‍സണ്‍ സിഡ്നിയിലെ പിച്ച് പരിശോധിച്ചു.
ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനലിനു തയാറാക്കുന്ന പിച്ച് സ്‌പിന്നിനെ തുണയ്‌ക്കുന്ന തരത്തിലായിരുന്നതിനാല്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. സിഡ്‌നിയില്‍ പച്ചപ്പുള്ള പേസ് പിച്ച് തയാറാക്കണമെന്നായിരുന്നു ഓസ്ട്രേലിയന്‍ താരങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ പിച്ച് ബാറ്റിംഗിനെ തുണയ്‌ക്കുന്നതാണെന്ന് തെളിഞ്ഞതോടെ ബാറ്റിംഗ് നിര ശക്തമായതിനാല്‍ ഓസ്ട്രേലിയ്ക്ക് ഈ പിച്ചില്‍ കളിക്കാനാണ് താല്‍പര്യം.
ആദ്യം ബാറ്റ് ചെയ്‌താല്‍ വന്‍ ടോട്ടല്‍ നേടാന്‍ സാധിക്കുമെന്നും. മറുപടി ബാറ്റിംഗിന് ഇറങ്ങുന്നവര്‍ക്ക് ബാറ്റിംഗ് ദുഷ്കരമാകുമെന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. സ്‌പിന്‍ പിച്ച് തയാറാക്കിയാല്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ഗ്ലെന്‍ മാക്സ് വെല്‍ പറഞ്ഞിരുന്നു.