കൈയില്‍ നാലു തുന്നലുകള്‍; രഹാനെ പരമ്പരയില്‍ കളിക്കില്ല

വ്യാഴം, 21 ജനുവരി 2016 (10:25 IST)
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തോല്‍‌വികളുടെ പടുകുഴിയില്‍ നില്‍ക്കുന്ന ടീം ഇന്ത്യക്ക് വീണ്ടും തിരിച്ചടി. പരമ്പരയിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിവന്ന മധ്യനിര ബാറ്റ്സ്മാന്‍ അജി‌ങ്ക്യ രഹാനെയ്‌ക്ക് പരുക്കേറ്റതാണ് ഇന്ത്യന്‍ ക്യാമ്പിനെ സമ്മര്‍ദ്ദത്തിലാക്കിയത്.

നാലാം ഏകദിനത്തില്‍ ഫീല്‍ഡിംഗ് ചെയ്യുന്നതിനിടെയാണ് രഹാനെയ്‌ക്ക് പരുക്കേറ്റത്. പന്ത് തടയുന്നതിനിടയില്‍ വലതു  കൈയില്‍ മുറിവേല്‍ക്കുകയായിരുന്നു. തുടര്‍ന്നു നാലു തുന്നലുകള്‍ വേണ്ടിവന്നു. സാധാരണ തുന്നലുകള്‍ മാറ്റുന്നതിന് 15 ദിവസം വേണ്ടിവരും. അങ്ങനെയെങ്കില്‍ അവസാന ഏകദിനത്തില്‍ മാത്രമല്ല ട്വന്റി-20 പരമ്പരയിലും രഹാനെ കളിക്കാന്‍ സാധ്യതയില്ല.

കാന്‍ബറ ഏകദിനത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് മൈതാനംവിട്ട രഹാനെയ്ക്കു പകരം മനീഷ് പാണ്ഡെയാണ് ഫീല്‍ഡിംഗിനിറങ്ങിയത്.

വെബ്ദുനിയ വായിക്കുക