‘ഫൈനൽ’ ടെസ്റ്റ്: ഓസീസിന് ബാറ്റിങ്ങ്, വിരാട് കോഹ്‍ലി കളിക്കുന്നില്ല

ശനി, 25 മാര്‍ച്ച് 2017 (10:23 IST)
ഇന്ത്യയ്ക്കെതിരായ അവസാന ടെസ്റ്റിൽ ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ബാറ്റിങ്ങ് ആരംഭിച്ച ഓസീസിന് ആദ്യവിക്കറ്റ് നഷ്ടമായി. ഒരു റണ്‍സെടുത്ത റെന്‍ഷൊയാണ് പുറത്തായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്. റാഞ്ചി ടെസ്റ്റിനിടെ തോളിനു പരുക്കേറ്റ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി പുറത്തിരിക്കുന്ന സാഹചര്യത്തിൽ അജിങ്ക്യ രഹാനെയാണ് ടീം ഇന്ത്യയെ നയിക്കുന്നത്. 
 
ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ‘ഫൈനൽ’ ടെസ്റ്റിന് ഇറങ്ങിയിട്ടുള്ളത്. കോഹ്‍ലിക്കു പകരം യുവതാരം കുൽദീപ് യാദവും ഇഷാന്ത് ശർമയ്ക്കു പകരം ഭുവനേശ്വർ കുമാറും ടീമിൽ ഇടംനേടി. കുൽദീപിന്റെ അരങ്ങേറ്റ ടെസ്റ്റാണ് ഇത്. 1–1ൽ നിൽക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റിൽ ജയിക്കാനായാല്‍ മാത്രമേ ഇന്ത്യയ്ക്കു കിരീടം സ്വന്തമാകൂ. കഴിഞ്ഞ ടെസ്റ്റിൽ കളിച്ച ടീമിൽ ഒരു മാറ്റവും വരുത്താതെയാണ് ഓസീസിന്റെ ഇറങ്ങിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക