ഓസീസ് ഏകദിന ശൈലിയില്‍ തകര്‍ത്തടിക്കുന്നു: 348 റണ്‍സിന്റെ ലീഡ്
വെള്ളി, 9 ജനുവരി 2015 (13:07 IST)
ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്ട്രേലിയ ആറ് വിക്കറ്റിന് 251 റണ്‍സെന്നെ നിലയില്‍. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 31 റണ്ണുമായി ബ്രാഡ് ഹാഡിനും റണ്ണ് ഒന്നുമെടുക്കാതെ റയാന്‍ ഹാരീസുമാണ് ക്രീസില്‍. 97 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസീസിന് ഇപ്പോള്‍ 348 റണ്‍സിന്റെ ലീഡ് ഉണ്ട്.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 475ന് അവസാനിച്ചിരുന്നു. 97 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസീസ് വേഗത്തില്‍ റണ്‍ നേടുന്നതിനാണ് ശ്രമിച്ചത്. ഒരു ദിവസം ബാക്കി നില്‍ക്കെ പരമാവധി റണ്‍ നേടി ഇന്ത്യയെ ബാറ്റിംഗിന് അയക്കാനാണ് അവര്‍ ശ്രമിച്ചത്. അതിനാല്‍ വിക്കറ്റുകള്‍ വേഗത്തില്‍ കടപുഴകി. ആദ്യ ഓവറുകളില്‍ തന്നെ നാല് റണ്‍സെടുത്ത വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണര്‍ അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു.
തുടര്‍ന്ന് ക്രിസ് റോജേഴ്‌സും (56) വാട്ട്സണും (16) കൂറ്റനടികള്‍ക്ക് മുതിരുകയായിരുന്നു. ഇരുവരും പുറത്തായതിന് ശേഷമെത്തിയവരും ബൌണ്ടറികള്‍ക്ക് മാത്രമായിരുന്നു ശ്രമിച്ചത്. നായകന്‍ സ്‌റ്റീവ് സ്മിത്തും (71) ബണ്‍സ് (66) എന്നിവരും തകര്‍ത്തടിച്ചതോടെ വളരെ വേഗത്തില്‍ ഓസീസ് സ്കോര്‍ ബോര്‍ഡ് ചലിക്കുകയായിരുന്നു. മാര്‍ഷ് ഒരു റണ്ണുമായി പുറത്തായി. സ്മിത്തിനെ ഷാമി പുറത്താക്കിയപ്പോള്‍ ബണ്‍സിനെ അശ്വിന്‍ പുറത്താക്കുകയായിരുന്നു. ഇന്ത്യന്‍ ബൌളര്‍മാരില്‍ അശ്വിനാണ് മികച്ച് നിന്നത്. അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ നേടി.