ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഓസീസ് 572 റണ്‍സിന് ഡിക്ലെയര്‍ ചെയ്തു. ഒന്നാം ദിവസത്തെ സ്‌കോറായ 348 റണ്‍സെന്ന അവസ്ഥയില്‍ നിന്ന് രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിനു വേണ്ടി നായകന്‍ സ്റ്റീവന്‍ സ്മിത്ത് (117) നേടിയ സെഞ്ചുറിയായിരുന്നു രണ്ടാം ദിവസത്തെ പ്രത്യേകത. ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ട്ത്തില്‍ ആറ് റണ്‍സെന്ന നിലയിലാണ്. റണ്‍സൊന്നുമെടുക്കാത്ത മുരളി വിജയ് ആണ് പുറത്തായത്.
ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ (101) തകര്‍പ്പന്‍ സെഞ്ചുറിയായിരുന്നു ആദ്യ ദിവസത്തെ പ്രത്യേകത എങ്കില്‍ രണ്ടാം ദിനം ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് നേടിയ സെഞ്ചുറിയായിരുന്നു ഇന്നത്തെ പ്രത്യേകത. 348 എന്ന ഒന്നാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിനായി സ്റ്റീവന്‍ സ്മിത്തും ഷെയിന്‍ വാട്ട്സണും (81) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ബൌളര്‍മാരെ കശാപ്പ് ചെയ്യുകയായിരുന്നു. 196 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ഇരുവരുടെയും പുറത്താകലിന് ശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന മാര്‍ഷും (73) ബൌണ്‍സും (58) ചേര്‍ന്ന് 114 റണ്‍സിന്റെ കൂട്ടുക്കെട്ടും ഉണ്ടാക്കിയതോടെ ഓസീസ് വന്‍ ടോട്ടലിലേക്ക് നീങ്ങുകയായിരുന്നു. ഇരുവരും വേര്‍പിരിഞ്ഞ ശേഷം ഒത്തുചേര്‍ന്ന ബ്രാഡ് ഹാഡിനും (9) റയാസ് ഹാരീസും (25) ചേര്‍ന്ന് 26 റണ്‍സിന്റെ കൂട്ടുക്കെട്ട് ഉണ്ടാക്കിയെങ്കിലും ഹാരീസ് ഷാമിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ മൂന്ന് വിക്കറ്റ് ബാക്കി നില്‍ക്കെ ഓസ്ട്രേലിയന്‍ നായകന്‍ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ആസ്ട്രേലിയ നാലു മത്സരങ്ങളടങ്ങിയ പരമ്പര 2-0ന് ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.