വഴുതിവീഴാതെ ' ബാലന്‍സ് ' പിടിച്ചു; ഇംഗ്ളണ്ട് 2/247
ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇംഗ്ളണ്ടിന് തകര്‍പ്പന്‍ തുടക്കം. ഗാരി ബാലന്‍സിന്റെ സെഞ്ച്വറിയും (104 നോട്ടൗട്ട്) ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെ (95) പ്രകടനവുമാണ് അവരെ തുണച്ചത്. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ രണ്ട് വിക്കറ്റിന് 247എന്ന ശക്തമായ നിലയിലാണ്.
26 റണ്‍സെടുത്ത സാംറോബ്സന്റെ വിക്കറ്റാണ് ഇംഗ്ളണ്ടിന് തുടക്കത്തില്‍ നഷ്ടമായത്. പിന്നീട് കുക്കും ബാലന്‍സും ചേര്‍ന്ന് ഇംഗ്ളണ്ടിന് മുന്നോട്ട് നയിക്കുകയായിരുന്നു. ടീം സ്കോര്‍ 213ല്‍ നില്‍ക്കെ കുക്കും വീണു. ഇയാന്‍ ബെല്ലാണ് (16) ബാലന്‍സിനൊപ്പം ക്രീസില്‍. പരിക്കേറ്റ് കളിക്കാതിരുന്ന ഇഷാന്ത് ശര്‍മ്മയ്ക്ക് പകരമായിറങ്ങിയ പങ്കജ് സിങ് പ്രതീക്ഷക്കൊത്തുയരാതെ പോയതും ഇന്ത്യക്ക് തിരിച്ചടിയായി.
പങ്കജ് എറിഞ്ഞ 12മത് ഓവറിലെ ആദ്യപന്തില്‍ കുക്കിനെ സ്ളിപ്പില്‍ ജഡേജ വിട്ടുകളഞ്ഞതോടെ കളി ഇന്ത്യയുടെ കൈയില്‍നിന്ന് വഴുതി. 15 റണ്‍സായിരുന്നു അപ്പോള്‍ കുക്കിന്റെ സ്കോര്‍.