ഐസ്ക്രീം പാർലർ കേസ് ജൂലായിലേക്ക് മാറ്റി
ഐസ്ക്രീം പാർലർ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി വേനലവധിക്കു ശേഷം സുപ്രീംകോടതി പരിഗണിക്കും. ഹർജി ജൂലായില്‍ പരിഗണിക്കുമെന്നാണ് ജസ്റ്റിസ് അനിൽ ആർ ദവെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനാണ് ഹര്‍ജി നല്‍കിയത്. കേസിൽ നേരത്തെ സുപ്രീംകോടതി സിബിഐക്ക് നോട്ടീസ് അയച്ചിരുന്നു.