കരുത്തിന് കുറവില്ല; വെടിക്കെട്ട് ബാറ്റിംഗുമായി ഗെയില്‍ വീണ്ടും

ചൊവ്വ, 6 മാര്‍ച്ച് 2018 (19:01 IST)
ഐപിഎല്‍ താരലേലത്തില്‍ മുന്‍‌നിര ടീമുകള്‍ ഒഴിവാക്കിയ വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നു.

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ യുഎഇയ്‌ക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറി (91 പന്തില്‍123) നേടിയാണ് ഗെയില്‍ തന്റെ വരവറിയിച്ചിരിക്കുന്നത്.

ഏഴ് ഫോറും പതിനൊന്ന് സിക്‍സും സ്വന്തമാക്കിയാണ് ഗെയില്‍ സെഞ്ചുറി നേടിയത്. ഗെയിലിന് പിന്നാലെ ഹെയ്റ്റ്‌മെയറും (93 പന്തില്‍ 127 റണ്‍സ്) സെഞ്ചുറി നേടിയ മത്സരത്തില്‍ വിന്‍ഡീസ് 50 ഓവറില്‍ നാല് വിക്കറ്റിന് 357 റണ്‍സാണ് നേടിയത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന യുഎഇ 29 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 124 റണ്‍സെന്ന നിലയിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍