ട്വന്റി-20 റാങ്കിംഗ്: കരുത്തോടെ പാക് താരങ്ങള്‍ - ആശ്വസിക്കാനൊന്നുമില്ലാതെ ഇന്ത്യ

Webdunia
തിങ്കള്‍, 12 നവം‌ബര്‍ 2018 (17:30 IST)
ഐസിസി ട്വന്റി-20 ടീം റാങ്കിംഗില്‍ പാകിസ്ഥാന്‍ ഒന്നാമത് തുടരുന്നു. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ പരമ്പര സ്വന്തമാക്കിയെങ്കിലും ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

ബാറ്റിംഗ് റാങ്കിംഗില്‍ പാകിസ്ഥാന്റെ ബാബര്‍ അസം ഒന്നാമത് നില്‍ക്കുമ്പോള്‍ ആരോണ്‍ ഫിഞ്ച് രണ്ടാമതും കോളിന്‍ മണ്‍റോ മൂന്നാമതുമാണ്. ലോകേഷ് രാഹുല്‍ നാലാം സ്ഥാനത്ത് ഉണ്ടെന്നതാണ് ഇന്ത്യയുടെ ഏക ആശ്വാസം.

രോഹിത് ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ധവാന്‍ പതിനാറാം സ്ഥാനത്താണ്.

ബോളര്‍മാരുടെ പട്ടിക അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്നര്‍ റാഷിദ് ഖാനാണ് നയിക്കുന്നത്. യുസ്‌വേന്ദ്ര ചാഹല്‍ നാലാം സ്ഥാനത്തുണ്ട് എന്നതാണ് ഇന്ത്യയുടെ മറ്റൊരു നേട്ടം.

അതേസമയം, കുല്‍ദീപ് യാദവ് 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കുല്‍ദീപ് 23മത് എത്തി. ഭുവനേശ്വര്‍ കുമാര്‍ പത്തൊമ്പതാം റാങ്കിലെത്തിയപ്പോള്‍ ജസ്പ്രീത് ബൂമ്ര 21മതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article