ലോഗോ നിയമം പണികൊടുത്തു; മുരളി വിജയിക്ക് പിഴ

ബുധന്‍, 17 ജൂണ്‍ 2015 (09:25 IST)
ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റിൽ ലോഗോ നിയമം തെറ്റിച്ചതിന് ഇന്ത്യൻ ഓപ്പണർ മുരളി വിജയിക്ക് ഐസിസി പിഴ ശിക്ഷ നൽകി. മാച്ച് ഫീസിന്റെ 25 ശതമാനമാണ് പിഴചുമത്തിയിരിക്കുന്നത്. ഐസിസിയുടെ ലോഗോ നിയമം അനുസരിച്ച് ബാറ്റിൽ ഒൻപത് ഇഞ്ചുവരെയെ ലോഗോ പതിക്കാവൂ.

2010ലും ലോഗോ നിയമം തെറ്റിച്ചതിന് വിജയിക്ക് ഐസിസി പിഴ ചുമത്തിയിരുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ വിജയ് സെഞ്ച്വറി നേടിയിരുന്നു. ആർ അശ്വിനും ചേതേശ്വർ പുജാരയുമാണ് മുമ്പ് ലോഗോ നിയമം ലംഘിച്ചതിന് പിഴ അടയ്ക്കേണ്ടി വന്ന മറ്റ് ഇന്ത്യന്‍ താരങ്ങൾ.

വെബ്ദുനിയ വായിക്കുക