ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീം കിറ്റിലും ജേഴ്‌സിയിലും ആതിഥേയരാജ്യമായ പാകിസ്ഥാന്റെ പേര് വെക്കരുതെന്ന ഇന്ത്യയുടെ ആവശ്യം തള്ളി ഐസിസി. ചാമ്പ്യന്‍സ് ട്രോഫിയുടെ ഔദ്യോഗിക ലോഗോ ടീം കിറ്റുകളിലും ജേഴ്‌സികളിലും എല്ലാ ടീമുകളും പ്രദര്‍ശിപ്പിക്കണമെന്നും ഇത് ചെയ്യാത്ത ടീമുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഐസിസി പ്രതിനിധിയെ ഉദ്ധരിച്ച് എആര്‍വൈ സ്‌പോര്‍ട്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്.