ഐസിസി റാങ്കിംഗ്: ബൗളര്‍മാരില്‍ ഇമ്രാന്‍ താഹിര്‍ ഒന്നാമത്
ബൗളര്‍മാരുടെ ഏകദിന റാങ്കിംഗില്‍ 723 റേറ്റിംഗ് പോയന്റുമായി ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ ഒന്നാമത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങാന്‍ കഴിയാതെ പോയ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഒന്നാം സ്ഥാനത്ത് രണ്ടാം സ്ഥാനത്തേക്ക് വീണു. 713 റേറ്റിംഗ് പോയന്റാണ് ഓസീസ് പേസര്‍ക്കുള്ളത്.
ഇതാദ്യമായാണ് താഹിര്‍ ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. സുനില്‍ നരെയ്ന് (3), ട്രെന്റ് ബോള്‍ട്ട് (4), ഡെയ്ല്‍ സ്റ്റെയിന് (5) എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. ഇന്ത്യന്‍ താരങ്ങളും ആദ്യ പത്തിലുണ്ട്. ഓരോ സ്ഥാനങ്ങള്‍ വീതെ മെച്ചപ്പെടുത്തിയ രവിചന്ദ്ര അശ്വിന് (9), ഭുവനേശ്വര്‍ കുമാര്‍ (10)എന്നിവരാണ് ആദ്യ പത്തിലെത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണാണ് ആദ്യ പത്തില്‍ നിന്ന് പുറത്തായ പ്രമുഖന്‍.