പ്രശ്‌നം ഗുരുതരം, കുംബ്ലെ തെറിക്കുമെന്ന് വ്യക്തം; ഗാംഗുലി ലണ്ടനിലെത്തി കോഹ്‌ലിയുമായി കൂടിക്കാഴ്‌ച നടത്തി

വെള്ളി, 2 ജൂണ്‍ 2017 (18:22 IST)
ചാമ്പ്യന്‍സ് ടോഫി മത്സരങ്ങള്‍ ആരംഭിച്ചിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാമ്പില്‍ പടലപിണക്കങ്ങൾ രൂക്ഷമായിരിക്കേ മുൻ ഇന്ത്യൻ നായകൻ സൗരവ്​ ഗാംഗുലി ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയടക്കമുള്ള കളിക്കാരുമായി ചർച്ച നടത്തി.

പരിശീലകൻ എന്ന നിലയിൽ അനില്‍ കുംബ്ലെ നടത്തുന്ന ഇടപെടലുകളും പ്രശ്‌നങ്ങളും എന്താണെന്ന് നേരിട്ട് ചോദിച്ചറിയുന്നതിനാണ് ഗാംഗുലി കളിക്കാരുമായി ചര്‍ച്ച നടത്തിയത്. പ്രശ്‌നങ്ങള്‍ ഗുരുതരമാകാതിരിക്കാനുള്ള കൂടിക്കാഴ്‌ചയാണ് അദ്ദേഹം നടത്തിയത്.

ഞായറാഴ്ച ബിർമിങ്ഹാമിൽ പാകിസ്ഥാനെതിരെ കളിക്കാനിറങ്ങുമ്പോള്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളേക്കുറിച്ചും ഗാംഗുലി താരങ്ങളുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.

കുംബ്ലെയുടെ പ്രവര്‍ത്തന രീതിയില്‍ കോഹ്‌ലിയടക്കമുള്ള കളിക്കാര്‍ക്ക് അതൃപ്‌തിയുള്ളതിനാല്‍ അദ്ദേഹത്തെ പരിശീലകസ്ഥാനത്തു നിന്നും നീക്കുമെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് ഗാംഗുലിയുടെ സന്ദര്‍ശനവും ചര്‍ച്ചയും നടന്നത്.

വെബ്ദുനിയ വായിക്കുക