പറ്റുമെങ്കില്‍ ഇന്ത്യയില്‍ കളിച്ചാല്‍ മതി, ഇല്ലെങ്കില്‍ ഞങ്ങള്‍ വേറെ ടീമിനെ നോക്കും; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഐസിസി

ചൊവ്വ, 11 ജൂലൈ 2023 (09:57 IST)
ഇന്ത്യയില്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ തയ്യാറല്ലെങ്കില്‍ പാക്കിസ്ഥാന് പകരം മറ്റൊരു ടീമിനെ തിരഞ്ഞെടുക്കാന്‍ ഐസിസി. പാക്കിസ്ഥാന് വേണ്ടി ലോകകപ്പ് വേദി മാറ്റാന്‍ ഐസിസി തയ്യാറല്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് വേദിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല. 
 
ലോകകപ്പ് വേദി മാറ്റണമെന്ന ആവശ്യത്തില്‍ പാക്കിസ്ഥാന്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ പാക്കിസ്ഥാന് പകരം മറ്റൊരു ടീമിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും ഐസിസി ആലോചിക്കുന്നുണ്ട്. ഇന്ത്യയില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറല്ലെങ്കില്‍ പകരം ലോകകപ്പ് ക്വാളിഫയറില്‍ മൂന്നാം സ്ഥാനത്തെത്തിയ സ്‌കോട്ട്‌ലന്‍ഡിനെ കളിപ്പിക്കാനാണ് ഐസിസി ആലോചിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍