ഐപിഎൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് ജോ റൂട്ട്

വെള്ളി, 12 ഫെബ്രുവരി 2021 (19:07 IST)
തനിക്ക് ഐപിഎൽ കളിക്കാൻ അതിയായ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ജോ റൂട്ട്. കരിയറിന്റെ ഏതെങ്കിലും ഒരു സമയത്ത് ഐപിഎൽ കളിക്കണമെന്നാണ് ആഗ്രഹമെന്ന് ജോ റൂട്ട് പറഞ്ഞു. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് റൂട്ട് മനസ്സ് തുറന്നത്.
 
ഞാൻ ഒരിക്കലെങ്കിലും ഭാഗമാകാനും എക്‌സ്‌പീരിയൻസ് ചെയ്യാനും ആഗ്രഹിക്കുന്ന ഒന്നാണ് ഐപിഎൽ. കരിയറിലെ ഏതെങ്കിലും ഒരു സമയത്ത് ഒരു ഐപിഎൽ സീസണിന്റെ ഭാഗമാകാൻ അതിയായ ആഗ്രഹമുണ്ട്. ഭാഗ്യവശാൽ ഒന്നിലധികം സീസണുകൾ കളിക്കാൻ അവസരം ലഭിക്കുമെന്ന് കരുതുന്നുതായും റൂട്ട് പറഞ്ഞു. അതേസമയം ഈ മാസം 18ന് നടക്കുന്ന ലേലത്തിൽ റൂട്ട് പങ്കെടുക്കുന്നില്ല.എന്നാൽ അടുത്ത വർഷം ലേലത്തിൽ പങ്കെടുക്കുമെന്നും റൂട്ട് വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍