ലങ്കക്കെതിരെയുള്ള ടി20 പരമ്പരയിൽ രാഹുലിനൊപ്പം മലയാളിതാരം സഞ്ജു സാംസണിനെയാണ് ഓപ്പണറായി ഇറക്കേണ്ടിയിരുന്നതെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു. മഴ മൂലം ഒരോവർ പോലും കളിക്കാനാവാതെ ഉപേക്ഷിക്കപ്പെട്ട ആദ്യ ടി20 മത്സരത്തിൽ പ്ലേയിങ് ഇലവനിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെതിരെയാണ് ഗംഭീർ ഇപ്പോൾ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് ഈ പരമ്പരയിൽ ടീം നേരത്തെ വിശ്രമം അനുവദിച്ചിരുന്നു.