കോഹ്‌ലി ട്വന്റി 20 കളിക്കുമോ?; പരിശീലനത്തിനിടയില്‍ പരിക്ക്

കെ കെ

ഞായര്‍, 5 ജനുവരി 2020 (14:17 IST)
ഗുവാഹത്തിയില്‍ വെച്ച് ട്വന്റി 20 നടക്കാനിരിക്കേ കോഹ്‌ലിയുടെ പരിക്കില്‍ ആശങ്കപ്പെട്ട് ഇന്ത്യന്‍ ടീം. ശ്രീലങ്കയുമായാണ് ഞായറാഴ്ച ഇന്ത്യന്‍ ടീം കളിക്കാനൊരുങ്ങുന്നത്. ശനിയാഴ്ച പരിശീലനത്തിനിടയില്‍ ആണ് കോഹ്‌ലിക്ക് പരിക്കേറ്റത്.
 
ഇടംകയ്യിലെ ചെറുവിരലിനാണ് പരിക്കുള്ളത്. ക്യാച്ചെടുക്കുന്നതിനിടയിലാണ് കോഹ്‌ലിക്ക് പരിക്ക് പറ്റിയത്. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഞായറാഴ്ച കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
 
കോഹ്‌ലി ഇന്ത്യക്ക് വേണ്ടി കളിച്ചു തുടങ്ങിയതിന് ശേഷം ശ്രീലങ്കക്ക് ഒരു ഉപയകക്ഷി പരമ്പരയില്‍ പോലും വിജയിക്കാനായിട്ടില്ല. 16 കളികളാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ തോറ്റത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍