ഇന്ത്യാ പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കണം, വിഷയത്തിൽ ഗാംഗുലി ഇടപെടണമെന്ന് മുൻ പാക് താരം

അഭിറാം മനോഹർ

ശനി, 4 ജനുവരി 2020 (11:07 IST)
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നങ്ങളുടെ പേരിൽ അവതാളത്തിലായിരിക്കുന്ന ഇന്ത്യ പാക് ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാൻ സൗരവ് ഗാംഗുലി ഇടപെടണമെന്ന് മുൻ പാക് താരം റാഷിദ് ലത്തീഫ്. നിലവിൽ സൗരവ് ഗാംഗുലി ബി സി സി ഐ പ്രസിഡണ്ട് എന്ന ചുമതലയിലിരിക്കുന്നത് കൊണ്ടാണ് താൻ ഈക്കാര്യം ആവശ്യപ്പെടുന്നതെന്നും റാഷിദ് ലത്തീഫ് കൂട്ടിച്ചേർത്തു.
 
ഇന്ത്യ പാക് ബന്ധം പുനസ്ഥാപിക്കാൻ ഗാംഗുലിക്ക് വളരെ വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് ഗാംഗുലി മുൻപ് തെളിയിച്ചിട്ടുണ്ടെന്നും 2004ൽ ബി സി സി ഐയിൽ നിന്നും എതിർപ്പ് ഉണ്ടായപ്പോൾ നായകൻ എന്ന നിലയിൽ ഗാംഗുലിയാണ് ഇന്ത്യ പാക് ക്രിക്കറ്റ് മത്സരത്തിന് മുൻകൈ എടുത്തതെന്നും ലത്തീഫ് പറയുന്നു.
 
അതിനാൽ തന്നെ ബിസിസിഐയുമായുള്ള ചർച്ചകൾക്ക് പാക് ക്രിക്കറ്റ് ബോർഡിനെ പ്രേരിപ്പിക്കാൻ ഗാംഗുലിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ നായകനെന്ന  നിലയിൽ ക്രിക്കറ്റ് ലോകത്തിൽ വളരെയധികം ബന്ധങ്ങളുള്ള താരമാണ് ഗാംഗുലിയെന്നും അദ്ദേഹത്തിന് ഈ വിഷയത്തിൽ പലതും ചെയ്യാൻ സാധിക്കുമെന്നും റാഷിദ് പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍