കോഹ്ലി റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും പുതിയത് സ്വന്തമാക്കുകയും ചെയ്യുന്നുണ്ടെങ്കിലും സച്ചിൻ എന്നും ഒന്നാം സ്ഥാനക്കാരനാണ്. ക്രിക്കറ്റിനോടുള്ള കോഹ്ലിയുടെ അഭിനിവേശം അദ്ദേഹത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തും. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന താരമാണ് അദ്ദേഹമെന്നും ഹർഭജൻ പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഭാജി കോഹ്ലിയെയും സച്ചിനെയും തമ്മിൽ താരതമ്യത്തിനു മുതിർന്നത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണ് ഹര്‍ഭജന്റെ പ്രസ്താവന പുറത്തുവന്നത്.