ഒരു സിക്സർ അടിച്ച് മത്സരം തീർക്കുന്നത് ഒരു പ്രത്യേക ഫീലാണ്: ശ്രേയസ് അയ്യർ

അഭിറാം മനോഹർ

ശനി, 25 ജനുവരി 2020 (11:15 IST)
കഴിഞ്ഞ ഇന്ത്യ ന്യൂസിലൻഡ് ടി20 മത്സരത്തിൽ ഒരു ഘട്ടത്തിൽ രാഹുലിനെയും കോലിയേയും തുടർച്ചയായി നഷ്ടപ്പെട്ടപ്പോൾ ഒരൽപ്പ നേരത്തെങ്കിലും ഒരു ആശങ്ക ഇന്ത്യൻ ആരാധകർക്കിടയിൽ രൂപപ്പെട്ടിരുന്നു. ഇന്ത്യയുടെ മുൻനിര താരങ്ങൾ പുറത്താകുമ്പൊൾ വിജയിക്കുവാൻ പത്ത് ഓവറിൽ എൺപതിലേറെ വേണ്ടുന്ന റൺസ് ടീം കണ്ടെത്തുമോ എന്നതായിരുന്നു അത്. എന്നാൽ കളത്തിലിറങ്ങിയ ശ്രേയസ് അയ്യർക്ക് ഈവക ആശങ്കകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മത്സരത്തിൽ വെറും29 പന്തിൽ നിന്നും 58 റൺസുമായി അയ്യർ ഇന്ത്യയെ അനായാസമായാണ് വിജയത്തിലേക്കെത്തിച്ചത്.
 
ഒരു അവസരം ലഭിക്കുകയാണെങ്കിൽ വിജയത്തോടെ കളി തീർക്കാനാണ് താൻ എപ്പോളും ശ്രമിക്കുന്നതെന്നാണ് മത്സരത്തെ പറ്റി അയ്യർക്ക് പറയാനുള്ളത്.വിരാട് കോലിയിൽ നിന്നും രോഹിത് ശർമ്മയിൽ നിന്നും പഠിച്ച പാഠങ്ങളാണ് ഇതിന് തന്നെ സഹായിച്ചതെന്നും അയ്യർ പറയുന്നു. ടീമിലെ സഹതാരമായ ചാഹലുമായി  അയ്യർ നടത്തുന്ന സംസാരത്തിലാണ് ഈ കാര്യങ്ങൾ പങ്കുവെച്ചത്. ഒരു സിക്സർ അടിച്ചു മത്സരം ഫിനിഷ് ചെയ്യുന്നതിന്റെ ഫീൽ അത് വേറെ തന്നെയാണെന്നും അയ്യർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍