കോലിയുടെ വിമർശനത്തിൽ ബിസിസിഐക്ക് അതൃപ്തി, വിമർശനങ്ങൾ പറയേണ്ടിടത്ത് പറയണമെന്ന് മറുപടി

അഭിറാം മനോഹർ

വെള്ളി, 24 ജനുവരി 2020 (13:02 IST)
തുടർച്ചയായുള്ള മത്സരങ്ങളിൽ അസംതൃപ്തി അറിയിച്ചുകൊണ്ടുള്ള ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പരോക്ഷ വിമർശനത്തിൽ ബിസിസിഐക്ക് അതൃപ്തി. ന്യൂസിലൻഡിനെതിരെ നടക്കുന്ന ആദ്യ ടി20 മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലായിരുന്നു കോലിയുടെ പരാമർശം. കളിക്കാർ ഒരു പരമ്പര പൂർത്തിയാക്കി അടുത്ത പരമ്പരക്ക് വന്നിറങ്ങുന്ന കാലം വിദൂരമല്ലെന്നായിരുന്നു കോലി പറഞ്ഞത്.
 
എന്നാൽ കോലിയുടെ പരാമർശത്തിൽ ബിസിസിഐക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. പരമ്പരകൾക്കിടയിൽ വിശ്രമമില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ കോലിക്ക് അത് ചോദിക്കാനുള്ള അവകാശമുണ്ട് എന്നാൽ അത് പറയേണ്ടിടത്ത് പറയണമെന്നും ന്യൂസിലൻഡിൽ പോയല്ല പറയേണ്ടതെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജെൻസി റിപ്പോർട്ട് ചെയ്തു.
 
കളിക്കാരുടെ ക്ഷേമവും സൗകര്യവും നോക്കിയാണ് മത്സരങ്ങൾ നിശ്ചയിക്കാറുള്ളതെന്നും ലോകകപ്പിന് ശേഷം താരങ്ങൾക്ക് പരമാവധി വിശ്രമം നൽകാൻ ബിസിസിഐ ശ്രമിച്ചുണ്ടെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
ഈ വര്‍ഷം മാത്രം ഇന്ത്യയുടെ മൂന്നാം പരമ്പരയാണിത്. ജനുവരി അഞ്ചുമുതല്‍ ശ്രീലങ്കയ്‌ക്കെതിരേ മൂന്ന് ട്വന്റി 20 മത്സരങ്ങളും ഓസീസിനെതിരെ 3 ഏകദിന മത്സരങ്ങളും ഈ വർഷം ഇതുവരെ ഇന്ത്യ കളിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍