കോലി മഹാനായ ക്രിക്കറ്റ് താരമാണെന്നാണ് സ്മിത്ത് അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ റൺസുകൾ തന്നെ കോലി എന്താണെന്ന് സംസാരിക്കും. ഇതിനോടകം അനവധി റെക്കോഡുകൾ സ്വന്തമാക്കിയ താരമാണദ്ദേഹം. ഇനിയും നിരവധി റെക്കോഡുകൾ അദ്ദേഹം തകർക്കും. റൺസുകൾക്ക് വേണ്ടി ദാഹിക്കുന്ന ഒരാളാണ് അദ്ദേഹം. അയാളെ തടയുക എളുപ്പമല്ല. എന്നാൽ ഓസീസിനെതിരെ കളിക്കുമ്പോൾ കോലിയെ തളക്കാനാവുമെന്നാണ് പ്രതീക്ഷ. നായകനെന്ന നിലയിൽ ഇന്ത്യയെ ടെസ്റ്റിലെ ഒന്നാം നമ്പർ താരമാക്കി മാറ്റിയത് അദ്ദേഹമാണ്.ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്നതില്‍ കോലി എല്ലാവർക്കും മാതൃകയാണെന്നും സ്മിത്ത് പറഞ്ഞു.