ലോകകപ്പ്: ബൗളിങിലും ബാറ്റിങിലും തിളങ്ങിയത് ഏഷ്യൻ താരങ്ങൾ

Webdunia
തിങ്കള്‍, 15 നവം‌ബര്‍ 2021 (15:47 IST)
ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഒഴികെയുള്ള ഏഷ്യൻ രാജ്യങ്ങൾക്കൊന്നും തന്നെ കാര്യമായ പ്രകടനം കാഴ്‌ച്ചവെയ്ക്കാനായില്ലെങ്കിലും നാലാഴ്‌ചയോളം നീണ്ട ലോകകപ്പ് മത്സരങ്ങൾ അവസാനിക്കുമ്പോൾ വ്യക്തിഗത പ്രകടനമികവിൽ മുന്നിലെ‌ത്തി ഏഷ്യൻ താരങ്ങൾ.
 
കന്നി ടി20 ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്നും നാ‌ല് അർധസെഞ്ചുറികളോടെ 60.60 ശരാശരിയിൽ 303 റൺസ് നേടിയ ബാബർ അസമാണ് റൺവേട്ടക്കാരിൽ ഒന്നാമത്. 7 മത്സരങ്ങളിൽ നിന്നും 289 റൺസുമായി ഓസീസിന്റെ ഡേവിഡ് വാർണറാണ് പട്ടികയിൽ രണ്ടാമത്.ആറു കളികളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 70.25 ശരാശരിയില്‍ 281 റണ്‍സോടെ പാകിസ്ഥാന്റെ തന്നെ മുഹമ്മദ് റി‌സ്‌വാൻ പട്ടികയിൽ മൂന്നാമതാണ്.
 
232 റൺസുമായി ശ്രീലങ്കയുടെ ചരിത് അസലങ്കയും ബാറ്റ് കൊണ്ട് മികച്ച പ്രകടനമാണ് നടത്തിയത്. അതേസമയം ബൗളർമാരുടെ പട്ടികയിൽ എട്ടു മല്‍സങ്ങളില്‍ നിന്നും 16 വിക്കറ്റുകളോടെ ശ്രീലങ്കയുടെ യുവ സ്പിന്നർ വനിന്ദു ഹസരംഗയാണ് പട്ടികയിൽ ഒന്നാമത്. ഏഴു കളികളില്‍ നിന്നും 13 വിക്കറ്റുകള്‍ നേടിയ ഓസീസ് സ്പിന്നർ ആദം സാമ്പ രണ്ടാമതെത്തി.
 
വ്യക്തിഗത സ്കോറിൽ ടൂർണമന്റിലെ ഏക സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്ലറാണ് പട്ടികയിൽ ഒന്നാമൻ. ഇംഗ്ലണ്ടിനെതിരെ 60 പന്തിൽ 94 നേടിയ ദക്ഷിണാഫ്രിക്കയുടെ റാസ്സി വാന്‍ഡര്‍ ഡ്യുസെനാണ് രണ്ടാമത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article