Harshit Rana: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പേസ് ബൗളര്‍ ഹര്‍ഷിത് റാണ. നാഗ്പൂരില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ റാണയുടേത് മോശം തുടക്കമായിരുന്നു. തന്റെ ആദ്യ ഓവറില്‍ 11 റണ്‍സാണ് റാണ വഴങ്ങിയത്. തൊട്ടടുത്ത ഓവര്‍ മെയ്ഡന്‍ എറിഞ്ഞ് റാണ കളിയിലേക്ക് തിരിച്ചെത്തി. എന്നാല്‍ തന്റെ മൂന്നാം ഓവറില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ഫിലിപ് സാള്‍ട്ട് റാണയെ 'പഞ്ഞിക്കിട്ടു'.
ഒരു അരങ്ങേറ്റക്കാരനും ആഗ്രഹിക്കാത്ത വിധമുള്ള പ്രഹരമാണ് ഇംഗ്ലണ്ട് ബാറ്റര്‍ ഹാര്‍ഷിത് റാണയ്ക്കു കൊടുത്തത്. മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം റാണയുടെ മൂന്നാം ഓവറില്‍ സാള്‍ട്ട് 26 റണ്‍സ് അടിച്ചെടുത്തു. ഏറെ നിരാശനായാണ് റാണ തന്റെ മൂന്നാം ഓവര്‍ എറിഞ്ഞു തീര്‍ത്ത് ഫീല്‍ഡിങ് പൊസിഷനിലേക്ക് മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ ഫിലിപ് സാള്‍ട്ട് റണ്‍ഔട്ടിലൂടെ പുറത്തായി. സാള്‍ട്ട് ഔട്ടായതിനു പിന്നാലെ നായകന്‍ രോഹിത് ശര്‍മ ഹര്‍ഷിത് റാണയ്ക്കു വീണ്ടും ബോള്‍ കൊടുത്തു.